ചുണ്ടിൽ ബ്രഷുറപ്പിച്ച്  കാൻവാസിന് മുന്നിലിരുന്നാൽ വേദനയെ മറന്ന് പോവും വയനാട് അമ്പലവയലിലെ ജോയൽ കെ ബിജു എന്ന പതിനാറ് വയസ്സുകാരൻ. മസ്കുലാർ ഡിസ്ട്രോഫി ബാധിച്ച് ആറാം വയസ്സിൽ തലയ്ക്ക് കീഴെ തളർന്ന് പോയതാണവൻ. പിന്നെ വീൽചെയറിലായി ജീവിതം. മൗത്ത് പെയിൻ്റിംഗിൽ വിസ്മയം തീർത്ത് ഒടുവിൽ ഗിന്നസും കടന്നപ്പോൾ ജോയൽ പറയുന്നു ജീവിതം അങ്ങനെയാണ്, ചിലത് നമുക്ക് വേണ്ടി മാറ്റിവെക്കപ്പെടും.