ഏറ്റവും മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മൂന്ന് തവണയും 2007-ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരവും നേടിയ ഔസേപ്പച്ചന്‍ തന്റെ ഇരുനൂറാമത്തെ ചിത്രം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. വയലിനില്‍ വിസ്മയം തീര്‍ക്കുന്ന ഔസേപ്പച്ചന് ഏറ്റവുമധികം പ്രണയവും വയലിനോട് തന്നെ. കുട്ടിയായിരിക്കുമ്പോള്‍ തുടങ്ങിവെച്ച തന്റെ സംഗീതയാത്രയെക്കുറിച്ചുള്ള ഓര്‍മകള്‍ അദ്ദേഹം പങ്കുവെക്കുന്നു.