കോവിഡ് വെല്ലുവിളി നേരിടാന്‍ സ്മാര്‍ട്ട് ബയോബബിള്‍ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് തൊടുപുഴ കാപ്പിലെ എന്‍.എസ്.എസ്. സ്‌കൂള്‍. രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ പ്രധാനാധ്യാപകന്‍ വിധു നായരാണ് സംവിധാനം വികസിപ്പിച്ചത്. കേരളത്തിലെ എല്ലാ സ്‌കൂളുകളിലും വലിയ ചെലവില്ലാതെ ബയോബബിള്‍ സംവിധാനം ഏര്‍പ്പെടുത്താനാകുമെന്ന് വിധു നായര്‍ പറയുന്നു.