ശാരീരിക പരിമിതികളില്‍ തളരാതെ ജീവിത വിജയം നേടാനാകുമെന്ന് തെളിയിക്കുകയാണ് ഗീത. കാഴ്ച പരിമിതിയുണ്ട് ഗീതയ്ക്ക്. എങ്കിലും അതില്‍ തളരാതെ രുചിക്കൂട്ടുകള്‍ ചമയ്ക്കുകയാണവര്‍. താനുണ്ടാക്കുന്ന വിഭവങ്ങള്‍ വില്‍പന നടത്തി വരുമാനം നേടുന്നു. കാടമുട്ട അച്ചാറും, നെയ്യും, മഞ്ഞള്‍ വരട്ടിയതും, ചെമ്മീന്‍ ചമ്മന്തി മിക്‌സുമെല്ലാം ഗീത വിപണിയിലെത്തിക്കുന്നുണ്ട്. കേള്‍ക്കാം ഗീതയുടെ വിശേഷങ്ങള്‍.