ഒറ്റത്തുണിയിൽ അശോകചക്രമുൾപ്പെടുന്ന ത്രിവർണ പതാക നെയ്തെടുക്കുക എന്ന സ്വപ്നം യാഥാർഥ്യമാക്കിയിരിക്കുകയാണ് ഗാന്ധിയൻ കൂടിയായ ബി. അയ്യപ്പൻ. ആറു വർഷത്തെ പരിശ്രമത്തിനൊടുവിൽ സ്വന്തമായി തറിയും അച്ചും തയ്യാറാക്കി രാജ്യത്തിന്റെ ദേശീയ പതാക പൂർണമായും ഒറ്റത്തുണിയിൽ അയ്യപ്പൻ നെയ്തെടുത്തു.

സാധാരണയായി മൂന്ന് നിറങ്ങളിലുള്ള തുണികൾ ഒരുമിച്ച് തുന്നിച്ചേർത്ത് അശോക ചക്രം സ്റ്റാമ്പ് ചെയ്ത് പതിപ്പിച്ചാണ് ദേശീയപതാക തയ്യാറാക്കുന്നത്. ഒറ്റത്തുണിയിൽ നെയ്ത ദേശീയ പതാകയ്ക്ക് പേറ്റന്റ് എടുത്ത് നിർമാണ രീതിക്ക് രാജ്യത്തിന്റെ അംഗീകാരം നേടിയെടുക്കുകയാണ് അയ്യപ്പന്റെ ലക്ഷ്യം.