മാസമുറയാകുമ്പോള്‍ എന്ത് ചെയ്യുമെന്ന് ചോദിച്ചപ്പോള്‍ ജയസുധ ചേച്ചിയുടെ മറുപടി ഇങ്ങനെയായിരുന്നു' അതിലൊക്കെ പിടിച്ചു നില്‍ക്കുക എന്നതാണ്.' വെള്ളപ്പൊക്കമെന്നത് കുട്ടനാട്ടുകാര്‍ക്ക് പുത്തരിയല്ല. എന്നാല്‍ മെയ് മാസത്തില്‍ പോലും രണ്ട് വെള്ളക്കെട്ടാണ് അവര്‍ നേരിട്ടത്. ഒരു വര്‍ഷത്തിന്റെ പാതി മുക്കാലോളം വെള്ളത്തില്‍ കഴിയുന്നവര്‍ പറയുകയാണ് ദുരിതംപേറിയ അവരുടെ ജീവിതത്തെക്കുറിച്ച്.