എല്ലുപൊടിയുന്ന വേദനയിലും മഹറായി ലഭിച്ച വീല്‍ചെയറിലിരുന്ന് നല്ല നാളെയെ സ്വപ്നം കാണുകയാണ് ഫാത്തിമ അസ്‌ല. വിവാഹമെന്നത് പൊന്നും പണവും  നല്‍കിയുള്ള കരാറല്ലെന്നും കലര്‍പ്പില്ലാത്ത സ്നേഹത്തിന്റെ പുതിയ തുരുത്താണെന്നും തിരിച്ചറിഞ്ഞ ലക്ഷദ്വീപുകാരന്‍ ഫിറോസിന്റെ പാത്തു.

എല്ലുപൊടിയുന്ന രോഗമുള്ള ഫാത്തിമ അസ്‌ലക്ക് ഒരു നിര്‍ബന്ധം ഉണ്ടായിരുന്നു  വിവാഹമുണ്ടെങ്കില്‍ മഹാറായി വീല്‍ചെയര്‍ നല്‍കുന്ന ആളാവണം പങ്കാളി. ഫാത്തിമയുടെ സ്നേഹമാണ് തനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ സ്വത്തെന്ന് തിരിച്ചറിഞ്ഞ ഫിറോസ് മഹറായി വീല്‍ച്ചെയര്‍ നല്‍കി. അങ്ങനെ താമരശ്ശേരിക്കാരി അസ്‌ല ലക്ഷ്വദീപിന്റെ മരുമകളായി