നീട്ടിയൊന്ന് വിളിച്ചാൽ കോഴിക്കോട് ബീച്ചിൽ അസീസ് എന്ന മനുഷ്യ സ്നേഹിയെ കാത്തിരുന്നവർ എവിടെ നിന്നൊക്കെയോ അടുത്തെത്തും. അവരിൽ പട്ടികളും പരുന്തുകളും കാക്കകളുമുണ്ട്. എല്ലാവർക്കുമുള്ള ഭക്ഷണം സഞ്ചിയിൽ കാണുമ്പോൾ അവർ അനുസരണയുള്ള കുട്ടികളാവും. കോഴിക്കോട് ബീച്ചിൽ കഴിഞ്ഞ മുപ്പത് വർഷമായി ഇങ്ങനെ മിണ്ടാപ്രാണികൾക്കായി ഭക്ഷണമൊരുക്കുകയാണ് അസീസ്.