പത്തുവർഷമായി ശേഖരിക്കുന്ന പുരാവസ്തുക്കൾ തന്റെ വീട്ടിൽ മ്യൂസിയമായി ഒരുക്കിയിരിക്കുകയാണ് കോളേജ് വിദ്യാർത്ഥിയായ ഹരികൃഷ്ണൻ. ശേഖരത്തിലെ ഏറിയ പങ്കും തന്റെ അച്ഛന്റെയും അമ്മയുടെയും കുടുംബവീട്ടിൽ നിന്നും ശേഖരിച്ചതാണ്. ബാക്കിയുള്ളവ സുഹൃത്തുക്കളുടെ കയ്യിൽ നിന്നും യാത്രയിലും ശേഖരിച്ചവയും. താളിയോല  ഗ്രന്ഥങ്ങളിൽ എഴുതിയ വർഷങ്ങൾ പഴക്കമുള്ള ശിവപൂജയുടെ ഗ്രന്ഥവും  അഷ്‌ടാംഗഹൃദയവും   ആനക്കൊമ്പിൽ തീർത്ത എഴുത്താണിക്കത്തി, വെള്ളിക്കോൽ തിരുവിതാംകൂറിലെ പഴയ പ്രമാണങ്ങൾ തുടങ്ങിൽ ഒട്ടേറെ വസ്തുക്കൾ ഹരികൃഷ്ണന്റെ ശേഖരത്തിലുണ്ട്.