ഓസ്റ്റിയോജെനസീസ് ഇംപെർഫെക്ട അഥവാ ബ്രിട്ടിൽ ബോൺ എന്ന രോഗവുമായാണ് കൊല്ലം ജില്ലയിലെ ആദിത്യ സുരേഷ് ജനിച്ചത്‌. 13 വയസിനിടെ 20 തവണയോളം ഈ കുട്ടിയുടെ എല്ലുകൾ പൊട്ടിയിട്ടുണ്ട്. 

ജീവിതം നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങുമെന്ന് കരുതിയിരുന്ന ഈ ബാലൻ ഇന്ന് സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്. മാസ്മരികമായ സംഗീതത്തിൻ്റെ തോണിയേറി പാട്ടിൻ്റെ പാലാഴി കടന്ന് ഹൃദയം കവരുകയാണ് ആദിത്യ സുരേഷ്.