അധ്വാനിക്കാൻ പ്രായം ഒരു വിലങ്ങുതടിയായി തോന്നിയിട്ടുണ്ടെങ്കിൽ ചെക്കുട്ടിയേട്ടനെ കണ്ട് പഠിക്കണം. ബാലുശ്ശേരി സ്വദേശിക്കാരനാണ് ഈ 103കാരൻ കർഷകൻ. പച്ചക്കറിയും നെല്ലും കുരുമുളകും കപ്പയും തുടങ്ങി ചെക്കുട്ടിയേട്ടൻ കൈവയ്ക്കാത്ത കൃഷികളൊന്നുമില്ല.

ഇ.എം.എസ് മുതൽ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ സുരക്ഷയ്ക്ക് മുന്നിൽ നിന്ന ചെക്കുട്ടി ഇപ്പോഴും പാടത്തും പറമ്പിലും ചേറിലും ഇറങ്ങി കൃഷി ചെയ്യുന്നു. മടുപ്പില്ലാതെ...