കുട്ടികളുടെ സര്‍ഗശേഷി വര്‍ധിപ്പിക്കാന്‍ യൂട്യൂബ് ചാനലുമായി സ്കൂള്‍
കുട്ടികളുടെ സര്‍ഗശേഷി വികസിപ്പിക്കുന്നതിന് ഫെയ്സ്ബുക്ക് പേജും, യൂട്യൂബ് ചാനലുമായി തിരുവനന്തപുരം തൈക്കാട് ഗവ. മോഡല്‍ എച്ച്.എസ്.എല്‍.പി സ്കൂള്‍. ഫെയ്സ്ബുക്ക് പേജില്‍ 'മാതൃകം' എന്ന പേരിലും യൂട്യൂബ് ചാനലില്‍ 'കളിവണ്ടി' എന്ന പേരിലും നവംബര്‍ 14 മുതല്‍ ആരംഭിക്കും.
പദ്ധതിയുടെ ഭാഗമായി ഇഷാന് ദേവ് ആലപിച്ച തീം സോങ്ങും സ്കൂള്‍ പുറത്തിറക്കി. 'കളിവണ്ടിയിലേറി വരുന്നു...' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഇഷാന് ദേവ് ആണ്. 'മാതൃകം പ്രൊഡക്ഷന്‍ ഹൗസ്' ആണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.
നവംബര്‍ ഒന്നിന് സ്കൂളില്‍ കുട്ടികള്‍ക്കായി സ്റ്റുഡിയോ ഫ്ളോര്‍ തുറന്നിരുന്നു. പൂര്‍വവിദ്യാര്‍ത്ഥി കൂടിയായ സൂര്യ കൃഷ്ണമൂര്‍ത്തിയായിരുന്നു ഉദ്ഘാടനം. സ്കൂളില്‍ പുതുതായി ആരംഭിക്കുന്ന ടാലന്റ് ലാബും പ്രതിഭ കേന്ദ്രവും കവി മധുസൂദനന് നായര്‍ ഉദ്ഘാടനം ചെയ്തു. നടന് നന്ദു ആശംസയര്‍പ്പിച്ചു.