കേരളത്തിലെ പൊതു സമൂഹം അടിസ്ഥാനപരമായി സെക്കുലറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നാട്ടില്‍ പരിസ്ഥിതിയുടെ ശ്രുതിയിലല്ലാതെ വികസനം സാധ്യമാകില്ലെന്ന് സി.പി ജോണുമായുള്ള സംഭാഷണത്തിനിടെ അദ്ദേഹം വ്യക്തമാക്കുന്നു. രണ്ട് മതത്തിലുള്ളവരുടെ കള്ളപ്പേരില്‍ സോഷ്യല്‍ മീഡിയയില്‍ സ്പര്‍ദ്ധ വളര്‍ത്തുന്നവരുടെ കാലമാണ് ഇത്. അതിനെതിരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശക്തമായ നിലപാടെടുക്കണം. ഭയപ്പെടുത്തുന്ന അന്തരീക്ഷമാണ് നാട്ടില്‍ നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറയുന്നു.
തൃക്കാക്കര തിരഞ്ഞെടുപ്പ് മുന്നണി പഠിച്ച പല പാഠങ്ങളും പ്രാവര്‍ത്തികമാക്കാനുള്ള അവസരമായിരുന്നു. ചിട്ടയോടെയുള്ള പ്രവര്‍ത്തനങ്ങളായിരുന്നു. അതില്‍ വോട്ടര്‍പട്ടിക ശുദ്ധീകരിച്ചതടക്കമുള്ള പ്രവര്‍ത്തനങ്ങളെ അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
ഒരു മതത്തിന്റേയും ഭാഗമല്ലാത്ത സ്ഥാനാര്‍ത്ഥികളെ കേരളം ഇരുകൈയും നീട്ടി സ്വീകരിച്ചത് പൊതുസമൂഹത്തിന്റെ ഭാവിയിലേക്കുള്ള യാത്രയുടെ സൂചകമാണെന്ന് പറഞ്ഞുവെക്കുകയാണ് പ്രതിപക്ഷ നേതാവ്. രാഷ്ട്രീയത്തിനപ്പുറം കേരളം ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ കൂടി ചര്‍ച്ചയില്‍ ഇടം നേടുന്നു.
Content Highlights: V D Satheesan cp john talk
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..