ഒരു പാര്‍ട്ടിയായിമാറാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നും അധികാര സ്ഥാനങ്ങള്‍ക്ക് വേണ്ടിയുള്ള തമ്മിലടി മാത്രമാണ് കോണ്‍ഗ്രസില്‍ നടക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍. മാതൃഭൂമി ന്യൂസ് പൊളിറ്റിക്കല്‍ കറസ്‌പോണ്ടന്റ് ആര്‍. ശ്രീജിത്തുമായി നടത്തിയ അഭിമുഖത്തില്‍ കോണ്‍ഗ്രസിലെ പുതിയ ഗ്രൂപ്പ് തര്‍ക്കങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയമായ പ്രശ്‌നത്തിന്റെ പേരിലുള്ള ഗ്രൂപ്പുകളല്ല കോണ്‍ഗ്രസിലുള്ളത്. ഇടത് പക്ഷത്തോട് എന്ത് സമീപനം സ്വീകരിക്കണം, ബിജെപിയോടുള്ള സമീപനം മാറ്റണോ തുടങ്ങിയ പ്രശ്‌നങ്ങളില്ലെലാം കോണ്‍ഗ്രസുകാര്‍ക്ക് ഏകാഭിപ്രായം തന്നെയാണ്. ഇത്തരം രാഷ്ട്രീയ വിഷയങ്ങളില്‍ ഈ ഗ്രൂപ്പുകള്‍ക്കൊന്നും തര്‍ക്കമില്ല. അധികാര സ്ഥാനങ്ങള്‍ക്ക് വേണ്ടിയുള്ള തമ്മിലടിയാണ് അവിടെ നടക്കുന്നത്. അത് കോണ്‍ഗ്രസില്‍ എല്ലാ കാലത്തുമുണ്ട് എന്നും കോടിയേരി പറഞ്ഞു.