2019 നവംബറിലാണ് കോഴിക്കോട് പന്തീരാങ്കാവിൽ നിന്ന് അലന്‍ ഷുഹൈബിനേയും താഹ ഫസലിനേയും അറസ്റ്റ് ചെയ്യുന്നത്. തൊട്ടുപിന്നാലെ ദേശദ്രോഹ നിയമമായ യു.എ.പി.എ. ചുമത്തുകയും ചെയ്തു. മവോയിസ്റ്റ് ബന്ധത്തിന്റെ പേരിലുണ്ടായ അറസ്റ്റില്‍ സി.പി.എം. തുടക്കത്തില്‍ അലനേയും താഹയേയും പിന്തുണച്ചു. ചായ കുടിക്കാന്‍ പോയതിനല്ല അറസ്റ്റ് ചെയ്തതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെ പാര്‍ട്ടി പിന്നീട് മലക്കം മറിഞ്ഞു.

നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ സുപ്രീം കോടതി ഇരുവര്‍ക്കും നീതി ഉറപ്പാക്കി. ജയിലില്‍നിന്നു പുറത്തിറങ്ങിയ ശേഷം ഇരുവരും ഒന്നിച്ച് മാതൃഭൂമി ഡോട്ട് കോമിനു നൽകിയ അഭിമുഖമാണ് ഇത്. സി.പി.എം. സ്വീകരിച്ച നിലപാടുകളെക്കുറിച്ചും ഇരുവരും നേരിട്ട മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും, തങ്ങളുടെ  ഭാവിയെ കുറിച്ചും അലനും ഷുഹൈബും സംസാരിക്കുന്നു