ഇരുനൂറ് കഥകള്‍! കഥകള്‍ക്കപ്പുറം നോവലുകളോ യാത്രാവിവരണങ്ങളോ കവിതകളോ തനിക്കാവശ്യമില്ലെന്ന് സ്വയം നിശ്ചയിച്ച എഴുത്തുകാരന്‍. കാണാത്ത രാജ്യങ്ങളില്ല, വായിക്കാത്ത നോവലുകളില്ല, കവിതകളില്ല, മറ്റ് സാഹിത്യങ്ങളുമില്ല. മാധവിക്കുട്ടി വിശേഷിപ്പിച്ചതുപോലെ മലയാളസാഹിത്യത്തിലെ ഗുരുവായൂര്‍ കേശവന്‍ അത്രമേല്‍ പ്രധാനപ്പെട്ട ചിലകാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നു.