ഒരു കഥാപാത്രത്തെ വച്ച് സിനിമ ചെയ്യുക എന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് രഞ്ജിത്ത് ശങ്കര്‍. സണ്ണിയെ ജയസൂര്യ അതിന്റെ പൂര്‍ണതയിലേക്ക് എത്തിച്ചു. സണ്ണി ഒരു ത്രില്ലറല്ല. അതു തന്നെയാണ് ഒരു കഥാപാത്രത്തെ വച്ച് സിനിമ ചെയ്യുമ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളിയെന്നും രഞ്ജിത്ത് ശങ്കര്‍ പറയുന്നു. 

കോവിഡ് കാലം മനസ്സില്‍ കണ്ടെഴുതിയ ഒരു തിരക്കഥയേ അല്ലായിരുന്നു സണ്ണിയുടേത്. എന്നാല്‍ ഒടുവില്‍ അതങ്ങനെ പരിണമിക്കുകയായിരുന്നു. സണ്ണി എന്ന ഒരു മ്യൂസിഷന്‍ ഒരുപാട് വൈകാരികതകളിലൂടെയാണ് കടന്നുപോകുന്നത്. അയാള്‍ അയാളെ തന്നെ കണ്ടെത്താനുള്ള ശ്രമമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രഞ്ജിത് ശങ്കർ പറഞ്ഞു.