നവാഗതനായ നിധിൻ ദേവിദാസ് സംവിധാനം ചെയ്യുന്ന 'നോ വേ ഔട്ട്' എന്ന ചിത്രത്തിന്റെ ഷൂട്ടിനായി ഏറെ ബുദ്ധിമുട്ടിയെന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി.
"റോപ്പിൽ തൂങ്ങിയും മറ്റും ദിവസങ്ങളോളം ഷൂട്ട് ചെയ്യേണ്ടിയിരുന്നു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ശരീരം വഴങ്ങാതെയായി. ഇവൻ (സംവിധായകൻ നിധിൻ) ഒരു ദാക്ഷിണ്യവുമില്ലാതെയാണ് പെരുമാറിയത്." എങ്കിലും അതിനെ എതിർക്കാതെ പരമാവധി ചെയ്യാനാണ് ശ്രമിച്ചതെന്നും മാതൃഭൂമി ഡോട്ട് കോം ടാക്കീസിൽ നിധിനോടൊപ്പം സംസാരിക്കവേ പിഷാരടി പറഞ്ഞു.
സാമ്പത്തിക ബാധ്യത മൂലം ആത്മഹത്യക്കൊരുങ്ങുന്ന യുവാവിന്റെ കഥ പറയുന്ന സർവൈവൽ ത്രില്ലറാണ് നോ വേ ഔട്ട്. രമേഷ് പിഷാരടി പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം ഏപ്രിൽ 22ന് തിയറ്ററുകളിലെത്തും.
Content Highlights: Ramesh Pisharody movie no way out to release on April 22
Share this Article
Related Topics
RELATED STORIES
09:29
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..