മാനന്തവാടി ടൗണിൽ വെച്ച് കെട്ടിപ്പിടിച്ചശേഷം സംവിധായകൻ നിതിൻ തന്ന വേഷമാണ് പകയിലെ കൊച്ചാപ്പനെന്ന് നടൻ ജോസ് കിഴക്കൻ. നടൻ ബേസിൽ പൗലോസിനൊപ്പം മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'25 വർഷമായി നാടകരംഗത്തുണ്ട്. കുട്ടികളെ നാടകം പഠിപ്പിക്കുമായിരുന്നെങ്കിലും അഭിനയത്തിൽ ശ്രദ്ധ കൊടുത്തിരുന്നില്ല. ഈ ചിത്രത്തിന്റെ സംവിധായകൻ നിതിനെ ഞാൻ മുമ്പ് മോണോ ആക്ടും നാടകവും പഠിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ശിഷ്യന്റെ മുന്നിൽ അധ്യാപകൻ വിദ്യാർത്ഥിയായി.' അതിന്റെ സന്തോഷവുമുണ്ടെന്നും ജോസ് കിഴക്കൻ പറഞ്ഞു.
സിനിമാ കമ്പനിയും സൈലൻസും തന്ന മൈലേജ് വളരെ വലുതായിരുന്നെന്ന് നടൻ ബേസിൽ പറഞ്ഞു. '2015-ന് ശേഷം കാര്യമായി സിനിമ ചെയ്യാൻ പറ്റിയില്ല. ഇക്കാലയളവിലാണ് സിനിമയെ കുറച്ചുകൂടി സീരിയസായി നോക്കിക്കാണണമെന്ന് മനസിലായത്. പകയിലേക്ക് ആകർഷിക്കപ്പെടാൻ കാരണം തിരക്കഥയും സംവിധായകൻ നിതിനുമാണ്. അനുരാഗ് കശ്യപ് എന്ന ഘടകം പിന്നെയേ വരുന്നുള്ളൂ.' കേട്ടുപരിചയമുള്ള പ്രതികാര കഥയാണെങ്കിലും അതിന്റെ അവതരണരീതിയാണ് ഏറെ ആകർഷിച്ചതെന്നും ബേസിൽ കൂട്ടിച്ചേർത്തു.
Content Highlights: paka malayalam film actors basil and jose kizhakkan interview
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..