എല്ലാം ശരിയാകും എന്ന ചിത്രത്തിലൂടെ തന്റെ കരിയറിലെ ഇരുനൂറാമത്തെ ചിത്രത്തിലെത്തി നില്‍ക്കുന്ന ഔസേപ്പച്ചന്‍ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സംഗീതജ്ഞരില്‍ ഒരാളെന്നത്‌ യാഥാര്‍ഥ്യം. തന്നിലൊരു അഭിനയപ്രതിഭ കൂടിയുണ്ടെന്ന് 'എല്ലാം ശരിയാകും' എന്ന ചിത്രത്തിലൂടെ ഔസേപ്പച്ചന്‍ തെളിയിച്ചിരിക്കുകയാണ്. സിനിമയിലെ പാട്ടുകള്‍ക്കൊപ്പം തന്റെ അഭിനയപ്രാഗത്ഭ്യത്തിനുള്ള അഭിനന്ദനങ്ങള്‍ ഏറ്റു വാങ്ങുന്നതിന്റെ തിരക്കിലാണ് അദ്ദേഹം.

കുടുംബത്തിലെല്ലാവര്‍ക്കും സംഗീതാഭിരുചി ഉണ്ടായിരുന്നെങ്കിലും വയലിനോടുണ്ടായിരുന്ന അഭിനിവേശമാണ് തന്നെ സിനിമാസംഗീത ലോകത്തേക്കെത്തിച്ചതെന്ന് ഔസേപ്പച്ചന്‍. സ്‌കൂള്‍കാലത്തേ ഒപ്പമുണ്ടായിരുന്ന വയലിന്‍ പ്രണയമാണ് പത്താം ക്ലാസ് പഠനശേഷം വോയ്‌സ് ഓഫ് ട്രിച്ചൂര്‍ (Voice of Trichur) എന്ന ക്ലബിലേക്കെത്തിച്ചത്. അന്ന് ക്ലബിലുണ്ടായിരുന്ന ജോണ്‍സണുമായി പിന്നീടുണ്ടായത് സഹോദരതുല്യമായ സൗഹൃദം. ബാക്കി വിശേഷങ്ങള്‍ അദ്ദേഹത്തിന്റെ അഭിമുഖത്തിലൂടെ അറിയാം. 

(അഭിമുഖത്തിന്റെ ആദ്യഭാഗം)