ഞാറ്റ്യേല ശ്രീധരൻ- മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ നാല് ദ്രാവിഡഭാഷകളെ ഒരൊറ്റ നിഘണ്ടുവിലേക്ക് സമന്വയിപ്പിച്ച ആദ്യ ചതുർഭാഷാ നിഘണ്ടുവിന്റെ സ്രഷ്ടാവ്. ജീവിതപ്രാരാബ്ധങ്ങൾ പഠനത്തെ നാലാം ക്ലാസിൽ അടിവരയിട്ട് നിർത്തിയപ്പോൾ ബീഡിത്തൊഴിലാളിയായി പലിടങ്ങളിലും അലഞ്ഞ ബാല്യത്തിലാണ് ആദ്യമായി മനുഷ്യന്റെ ആശയവിനിമയമാധ്യമമായ ഭാഷയിലെ കൗതുകം അദ്ദേഹത്തിന് അനുഭവപ്പെടുന്നത്. പിന്നെയുള്ള നീണ്ട ഇരുപത്തിയഞ്ച് വർഷക്കാലം മലയാളത്തിന്റെ അയൽഭാഷകളുമായുള്ള മൽപ്പിടുത്തമായിരുന്നു.
പേരിന് പിന്നിൽ ഡിഗ്രികളുടെ വാലില്ലാത്തതിനാൽ പലരും നിരുത്സാഹപ്പെടുത്തി. പ്രസാധകർ തള്ളിക്കളഞ്ഞ ചതുർഭാഷാനിഘണ്ടു വെളിച്ചം കണ്ടതാവട്ടെ പെൻഷനേഴ്സ് അസോസിയേഷന്റെ സഹായത്തോടെയും. മികച്ച ഡോക്യുമെന്ററിയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ നന്ദൻ തന്റെ 'ഡ്രീമിങ് ഓഫ് വേഡ്സിലൂ'ടെ പറഞ്ഞതും വാക്കുകളെ സ്വപ്നം കണ്ട ഞാറ്റ്യേല ശ്രീധരനെക്കുറിച്ചായിരുന്നു. വാക്കുകളെ വശത്താക്കിയവിധത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഞാറ്റ്യേല ശ്രീധരൻ സംസാരിക്കുന്നു.
Content Highlights: Lexicographer Njattyela Sreedharan, Creator of four Language Dictionary
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..