ഒരു നാടൻപട്ടി ടൈറ്റിൽ കഥാപാത്രമായെത്തുന്ന ചിത്രമാണ് നവാഗതനായ സുധി മാഡിസൺ സംവിധാനം ചെയ്യുന്ന 'നെയ്മർ'. മറ്റു ബ്രീഡുകളിലുള്ള നായകൾ കഥാപാത്രമായെത്തുന്ന സിനിമകൾ മുമ്പ് വന്നിട്ടുണ്ടെങ്കിലും ഒരു നാടൻപട്ടി മുഴുനീള കഥാപാത്രമായെത്തുന്ന ചിത്രം ആദ്യമായിരിക്കുമെന്ന് സംവിധായകൻ പറയുന്നു. ഒരുപാട് അന്വേഷിച്ചതിനു ശേഷമാണ് പറ്റിയ ഒരു നായയെ കണ്ടെത്തുന്നത്. ഇമോഷനപ്പുറം എന്റർടെയ്ൻ ചെയ്യിക്കേണ്ട പല കാര്യങ്ങളും നെയ്മർ ചെയ്യേണ്ടതുണ്ടായിരുന്നു. ഇതൊക്കെ എങ്ങനെ ചെയ്യിക്കുമെന്നതിനെ കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല. ഉപദേശം ചോദിക്കാൻ പോലും ആളുകൾ ഉണ്ടായിരുന്നില്ല. നായയെ കൊണ്ട് അഭിനയിപ്പിക്കാനാവില്ല, അത് ചെയ്തുകിട്ടണം. നമ്മുടെ ഐഡിയ കൊണ്ടും ക്ഷമയോടെ കാത്തിരുന്നുമൊക്കെയാണ് അതൊക്കെ ഷൂട്ട് ചെയ്തത് -സുധി പറയുന്നു.
Content Highlights: neymar malayalam movie mathews sudhi maddison naslen interview
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..