മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ പാരിസ്ഥിതികാഘാത പഠനം നടക്കുന്നുണ്ടെന്ന് ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസ്. തമിഴ്‌നാട് സഹകരിച്ചാല്‍ പുതിയ ഡാം യാഥാര്‍ത്ഥ്യമാകുമെന്നും മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തില്‍ എം.പി. പറഞ്ഞു. "കോടതിക്ക് പുറത്തുള്ള ഒത്തുതീര്‍പ്പിലൂടെ മാത്രമേ ഈ പ്രശ്നം പരിഹരിക്കാനാവൂ എന്ന് സുപ്രീം കോടതി മുമ്പേ പറഞ്ഞിട്ടുള്ളതാണ്. പുതിയ അണക്കെട്ടെന്ന കേരളത്തിന്റെ ആവശ്യത്തോട് കേന്ദ്രം മുഖം തിരിച്ചിട്ടില്ല." -  എം.പി. പറഞ്ഞു.

"പാര്‍ലമെന്റില്‍ ഈ പ്രശ്നം ഉന്നയിച്ചപ്പോള്‍ അതിനു തയ്യാറാണെന്നാണ് കേന്ദ്രമന്ത്രി നല്‍കിയ മറുപടി. ഇപ്പോള്‍ത്തന്നെ പാരിസ്ഥിതികാഘാത പഠനം നടക്കുന്നുണ്ട്. പഠനം പൂര്‍ത്തിയായാലും തമിഴ്നാട് കൂടി അംഗീകരിക്കുന്ന ഫോര്‍മുലയ്ക്കേ സുപ്രീം കോടതി അനുമതി നല്‍കൂ.  തമിഴ്നാടിനെ കൂട്ടിക്കൊണ്ട് ഒരു ഒത്തുതീര്‍പ്പിലെത്തിയാല്‍ കേന്ദ്രത്തെയും ഒപ്പം കൊണ്ടുവരാനും ഈ വിഷയത്തില്‍ പ്രശ്നപരിഹാരം ഉണ്ടാക്കാനും നമുക്കാകും." - എം.പി. വ്യക്തമാക്കി.