ലോക ചെസ് ചാമ്പ്യനായിരുന്ന വിശ്വനാഥന്‍ ആനന്ദുമായി ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ മത്സരിച്ച അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് മന്ത്രി മുഹമ്മദ് റിയാസ്. ചെസ്സ് കളിയിലെ അനുഭവങ്ങള്‍ രാഷ്ട്രീയത്തിലും പഠനത്തിലും ഏകാഗ്രതയും ലക്ഷ്യബോധവും വര്‍ധിപ്പിക്കാന്‍ ഉപകരിക്കുമെന്ന് അദ്ദേഹം പറയുന്നു. അന്താരാഷ്ട്ര ചെസ്സ് ദിനത്തില്‍ ചെസ്സുമായുള്ള തന്റെ അഭേദ്യമായ ബന്ധം മാതൃഭൂമി ഡോട്ട് കോമിനോട് വിശദീകരിക്കുകയാണ് അദ്ദേഹം.