സ്വാതന്ത്ര്യസമരമെന്നത് ഒറ്റയടിപ്പാതയല്ല. വ്യക്തിപരമായ സത്യാഗ്രഹം നടന്നിട്ടുണ്ട്. ഉപ്പുസത്യാഗ്രഹം നടന്നിട്ടുണ്ട്. ആയുധമെടുത്ത് പോരാടിയിട്ടുണ്ട്. അങ്ങനെ പലരീതിയില്‍ പ്രക്ഷോഭം നടന്നതുകൊണ്ടാണ് സ്വാതന്ത്ര്യ സമരം ശക്തിപ്പെട്ടത്. പ്രത്യേകിച്ച് രണ്ടാം ലോകയുദ്ധത്തിന് ശേഷം സ്ഥിതിഗതികളില്‍ മാറ്റം വന്നു. സോവിയറ്റ് യൂണിയന്‍ വലിയ ശക്തിയായി മാറി. അതോടെ ലോകത്തെമ്പാടും അത്തം പ്രസ്ഥാനങ്ങള്‍ ശക്തിപ്പെട്ടു. അതിന് ശേഷമാണ് ഇന്ത്യയിലും സ്വാതന്ത്ര്യ പ്രക്ഷോഭം ബഹുജന കലാപമായി മാറുന്നത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടേണ്ടി വന്നത് ഈയൊരു ലോകപശ്ചാത്തലത്തില്‍ കൂടിയാണ്. അങ്ങനെയുള്ള നാനാസംഭവങ്ങള്‍ ചേര്‍ന്നുവന്ന ഒരുകൂട്ടത്തില്‍ മലബാര്‍ കലാപത്തെ ഒരിക്കലും വിസ്മരിക്കാന്‍ സാധിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. 

ചോരചിന്തിക്കൊണ്ട് നടന്ന സമരമാണത്. ജന്മിമാര്‍ നടത്തിയ ചൂഷണങ്ങള്‍ക്കെതിരായ കര്‍ഷകരുടെ സമരമമതിലുണ്ട്. പക്ഷെ ഒരുഘട്ടം കഴിഞ്ഞപ്പോള്‍ അതില്‍ ചിലര്‍ വര്‍ഗിയമായ വഴിത്തിരിവിന് ശ്രമിച്ചിട്ടുണ്ട്. പക്ഷെ വാരിയംകുന്നത്തും മറ്റും അതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചവരാണ്. മതരാഷ്ട്രമെന്ന മുദ്രാവാക്യം വാരിയംകുന്നത് മുന്നോട്ടുവെച്ചിട്ടില്ല. ഹിന്ദുക്കളും മുസ്ലീങ്ങളും ചേരുന്ന മതമൈത്രിയുടെ സന്ദേശമാണ് അദ്ദേഹം മുന്നോട്ടുവെച്ചതെന്നും കോടിയേരി പറയുന്നു.