'ആരുണ്ടാക്കി ജെന്‍ഡര്‍ റോള്‍സ്' എന്ന ചോദ്യം ഇന്നത്തെക്കാലത്ത് വളരെയധികം പ്രസക്തമാണ്. ഈ ചോദ്യം ഒരു പാട്ടിലൂടെ അവതരിപ്പിച്ച കാര്‍ത്തിക് കൃഷ്ണന്‍ ഇപ്പോള്‍ ഒരു താരമാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിനോടകം 6 മില്യണിലധികം ആളുകള്‍ കാര്‍ത്തിക്കിന്റെ കുറിക്കു കൊള്ളുന്ന പാട്ട് കണ്ടുകഴിഞ്ഞു. 

താനും പണ്ട് പാട്രിയാര്‍ക്കിയില്‍ വിശ്വസിച്ചിരുന്നു, പക്ഷേ, പിന്നീട് മാറി ചിന്തിക്കാന്‍ തുടങ്ങിയെന്നാണ് കാര്‍ത്തിക് പറയുന്നത്. സമൂഹത്തില്‍ കാലങ്ങളായി നിലനിന്നുപോരുന്ന മിഥ്യാധാരണകളെക്കുറിച്ചും ജീവിതത്തിന്റെ ഭാഗമായ പാട്ടിനെക്കുറിച്ചുമെല്ലാം 'ദി ഹംബിള്‍ മ്യൂസീഷ്യന്‍' മനസ്സുതുറക്കുന്നു.