കാലത്തിന്റെ ആവശ്യമാണ് തന്നെ കോൺഗ്രസിൽ എത്തിച്ചതെന്ന് കനയ്യ കുമാർ. ആരേയും ചതിച്ചിട്ടില്ല. കോൺഗ്രസിൽ ചേർന്നെങ്കിലും ഇടത് ആശയത്തിൽനിന്നു വ്യതിചലിക്കേണ്ടേ കാര്യമില്ല. ഇരു പാർട്ടികളും ഒരേ ലക്ഷ്യത്തിന് വേണ്ടിയാണു പ്രവർത്തിക്കുന്നത്. കേരളത്തിലെ സുഹൃത്തുക്കളുടെ വികാരം മനസിലാകുന്നുവെന്നും തന്നിൽ അർപ്പിച്ച വിശ്വാസം തകർക്കില്ലെന്നും കനയ്യ കുമാർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.