ധനുഷ് നായകനാവുന്ന കാർത്തിക്ക് സുബ്ബരാജ് ചിത്രം 'ജഗമേ തന്തിരം' തിയറ്ററിൽ റിലീസാവാത്തതിൽ നിരാശയുണ്ടെന്ന് നായിക ഐശ്വര്യ ലക്ഷ്മി. ബിഗ് സ്ക്രീൻ മുന്നിൽക്കണ്ട് എടുത്ത ചിത്രമാണിതെന്നും മറ്റ് മാർഗങ്ങളില്ലാത്തതിനാലാണ് ഒടിടി റിലീസെന്നും അവർ പറഞ്ഞു. ലണ്ടൻ ഉൾപ്പെടെ ലൊക്കേഷനായ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗെയിം ഓഫ് ത്രോൺസ് താരം ജെയിംസ് കോസ്മോയെ പരിചയപ്പെട്ട അനുഭവങ്ങളും മാതൃഭൂമി ഡോട്ട് കോമിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഐശ്വര്യ പങ്കുവെച്ചു.