എലത്തൂര്‍ തീവണ്ടി തീവെപ്പു കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതര വീഴ്ചയുണ്ടായെന്ന് കെ. മുരളീധരന്‍ എം.പി. എന്നാല്‍, ആഭ്യന്തരവകുപ്പിന്റെ വീഴ്ച പുറത്തുകൊണ്ടുവരുന്നതിന് പകരം സംഘടനയ്ക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളായിരുന്നു കോണ്‍ഗ്രസിലെ വലിയ ചര്‍ച്ചയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേര്‍ന്നതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.
കോണ്‍ഗ്രസ് പുനഃസംഘടന എത്രയും വേഗം നടപ്പാക്കണം, മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ച് പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കണം. ഇനി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെയെങ്കിലും
ഒറ്റക്കെട്ടായി ശക്തമായി നേരിടണം. കോണ്‍ഗ്രസിന് ഇത് ലാസ്റ്റ് ചാന്‍സാണ്. ഇനിയൊരു തോല്‍വിയെ അഭിമുഖീകരിക്കാനുള്ള ശേഷി പാര്‍ട്ടിക്കില്ല, ഇത് എല്ലാവരും മനസ്സിലാക്കണം. ഇനി മത്സരരംഗത്തേക്ക് ഇല്ലെന്ന നിലപാട് ഉറച്ചതാണെന്നും കെ മുരളീധരന്‍ പറഞ്ഞു.
Content Highlights: k muraleedharan, anil antony, congress party kerala, bjp, elathur train accident
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..