ആകാരവും ശബ്ദവും കൊണ്ട് ഇന്ത്യന്‍ മനസുകളെ കീഴടക്കിയ ബേദി പണ്ടൊരു അഭിമുഖത്തിനുവേണ്ടി ഓടിനടന്ന രസകരമായ കഥയുണ്ട്. അഭിമുഖം നടത്താന്‍ പോയത് മറ്റാരുടേതുമല്ല. സാക്ഷാല്‍ ബീറ്റില്‍സിന്റെ.
"ഡല്‍ഹി ഓള്‍ ഇന്ത്യയില്‍ ജോലി ചെയുന്ന സമയം, ലോകപ്രശസ്ത ബാന്‍ഡായ ബീറ്റില്‍സ് ഇന്ത്യയിലെത്തി. ബീറ്റില്‍സ് തരംഗമായിരുന്നു അന്ന്. ബീറ്റില്‍സിനെ ഇന്റര്‍വ്യൂ ചെയ്യാന്‍ എന്റെ ബോസിനോട് ഞാനൊരു അവസരം ചോദിച്ചു. ഓഫീസില്‍ ആരും ഒരുനിമിഷം ഞാന്‍ പറഞ്ഞത് വിശ്വസിച്ചില്ല.
ഞാന്‍ ഉടനെ ബീറ്റില്‍സിന്റെ മാനേജര്‍ ബ്രയാന്‍ എപ്‌സ്റ്റെയ്‌നെ കണ്ടുപിടിക്കാന്‍ തീരുമാനിച്ചു. അദ്ദേഹത്തെ കണ്ടുപിടിച്ച് നേരിട്ട് ചെന്ന് പറഞ്ഞു 'ഇന്ത്യന്‍ ഗവണ്‍മെന്റ് ഇന്ന് രാത്രി പത്തു മണിക്ക് ബീറ്റില്‍സുമായി ഒരു ഇന്റര്‍വ്യൂ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്ന്. അദ്ദേഹം എന്നോട് പൊട്ടിത്തെറിച്ചു. ബീറ്റില്‍സ് ആര്‍ക്കും ഒരു ഇന്റര്‍വ്യൂവും കൊടുക്കാന്‍ പോകുന്നില്ല- അദ്ദേഹം ക്ഷുഭിതനായി."
Content Highlights: kabir bedi, the beatles, mbifl 2023
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..