പ്രവീണ്‍ റാണയ്ക്ക് വിനയായത് നിക്ഷേപകരുടെ യോഗവും ആ വോയ്‌സ് ക്ലിപ്പും | Safe & Strong Fraud Case


വര്‍ഷങ്ങളോളം നൂറുകണക്കിന് നിക്ഷേപകരെ സമര്‍ത്ഥമായി പറ്റിച്ച റാണ, ഡിസംബര്‍ 27-ന് വിളിച്ച യോഗത്തിലൂടെ സ്വയം കുഴി തോണ്ടുകയായിരുന്നു...

തൃശ്ശൂരിലെ സെയ്ഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പ് കേസില്‍ കമ്പനി എംഡി പ്രവീണ്‍ റാണയ്ക്ക് വിനയായത് നിക്ഷേപകരുടെ യോഗവും തുടര്‍ന്ന് അയച്ച വോയ്‌സ് ക്ലിപ്പും. വര്‍ഷങ്ങളോളം നൂറുകണക്കിന് നിക്ഷേപകരെ സമര്‍ത്ഥമായി പറ്റിച്ച റാണ, ഡിസംബര്‍ 27-ന് വിളിച്ച യോഗത്തിലൂടെ സ്വയം കുഴി തോണ്ടുകയായിരുന്നു. ഈ യോഗമാണ് വഞ്ചിക്കപ്പെട്ടവരുടെ കൂട്ടായ്മ രൂപീകരിക്കാനും തുടര്‍ന്ന് കേസുകള്‍ നല്‍കാനും കാരണമായതെന്ന് സെയ്ഫ് & സ്‌ട്രോങ് കസ്റ്റമര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജന്‍ ജോസഫ് പറയുന്നു.

യോഗത്തില്‍ ചെക്ക് നല്‍കാന്‍ ജനുവരി 10 വരെ സമയം നല്‍കിയിരുന്നെങ്കിലും പിന്നീട് റാണ നിക്ഷേപകര്‍ക്ക് അയച്ച ഒരു വോയ്‌സ് ക്ലിപ്പ് അവരുടെ എല്ലാ വിശ്വാസവും തകര്‍ക്കുകയായിരുന്നു. വോയ്‌സ് അയയ്ക്കാതെ റാണ വിദേശത്തേക്ക് മുങ്ങിയിരുന്നെങ്കില്‍ ഇയാളെ പിടികൂടുക ബുദ്ധിമുട്ടാകുമായിരുന്നെന്ന് തട്ടിപ്പിന് ഇരയായവര്‍ ചൂണ്ടിക്കാട്ടുന്നു.

Content Highlights: praveen rana, safe & strong fraud case, thrissur fraud case, whatsapp voice clip, kerala police

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented