പെട്രോളിനെയും ഡീസലിനെയും ജി.എസ്.ടി. പരിധിയിൽ കൊണ്ടുവന്നാൽ വില വൻതോതിൽ കുറയുമോ? ഇതിനെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ എതിർക്കുന്നത് എന്തുകൊണ്ടാണ്? ഇന്ധനവിലയിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കമ്പനികൾക്കുമുള്ള നേട്ടമെത്ര? കയറ്റുമതി-ഇറക്കുമതി സാങ്കൽപിക വില നിർണയത്തിലൂടെ സർക്കാർ എണ്ണക്കമ്പനികൾക്ക് കൊള്ളലാഭം ഉണ്ടാക്കിക്കൊടുക്കുന്നത് എങ്ങനെ? വൻ വിലവർധന സാധാരണക്കാരെയും സമ്പദ് വ്യവസ്ഥയെയും ബാധിക്കുന്നത് എങ്ങനെ? ഇന്ധന വിലവർധയുടെ വിവിധ വശങ്ങളേ കുറിച്ച് പ്രശസ്ത സാമ്പത്തിക വിദഗ്ധൻ ഡോ. മാർട്ടിൻ പാട്രിക് വിശദമാക്കുന്നു.