ലയാളത്തോടുള്ള അടങ്ങാത്ത പ്രണയമാണ് അമേരിക്കക്കാരി എലിസബത്തിനെ വ്യത്യസ്തയാക്കുന്നത്. മലയാളം പഠിക്കുക മാത്രമല്ല ഈ കോവിഡ് കാലത്ത് മലയാളം പഠിപ്പിക്കാന്‍ കൂടി എലിസബത്ത് സമയം കണ്ടെത്തുന്നു. വ്യത്യസ്തമായ ഭാഷകളും സംസ്‌കാരങ്ങളുമൊക്കെ യാത്രകളിലൂടെ അനുഭവിച്ചറിഞ്ഞിട്ടുണ്ടെങ്കിലും മലയാളത്തോട് തോന്നിയ അഭിനിവേശം മറ്റൊരുഭാഷയോടും ഇല്ലെന്ന് അടിവരയിട്ടു പറയുകയാണ് എലിസബത്ത്.