സന്തോഷത്തേക്കുറിച്ച് സംസാരിച്ച് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ അവതാരക. കപ്പ ടിവിയിലെ ഹാപ്പിനെസ് പ്രൊജക്റ്റ് എന്ന പരിപാടിയിലൂടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ട ധന്യ വർമ ഇന്ന് അഭിനയ മേഖലയിലും തന്റെ ശ്രദ്ധേയമായ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. പുതിയ കാര്യങ്ങൾ പഠിക്കാനും ചെയ്യാനും അഭിനിവേശമുള്ള ധന്യക്ക് സാറാസ് എന്ന സിനിമയിലെ കഥാപാത്രവും സ്പെഷലാണ്. 

ബോംബെയിൽ ഒറ്റയ്ക്ക് ജീവിച്ച കാലത്തെക്കുറിച്ചും അത് തനിക്ക് നൽകിയ ആത്മവിശ്വാസവും മക്കൾക്കിടയിൽ തുല്യതയുടെ പാഠങ്ങൾ പകർന്നു നൽകുന്നതുമൊക്കെ പങ്കുവെക്കുകയാണ് ധന്യ. താനൊരു ഫെമിനിസ്റ്റാണെന്നും പെൺകുട്ടികൾ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സ്വന്തം കാലിൽ നിൽക്കേണ്ടതിന്റെ പ്രാധാന്യവും ധന്യ പങ്കുവെക്കുന്നു. ഒരു സ്ത്രീ ശാരീരികമായും മാനസികമായും തയ്യാറായിക്കഴിയുമ്പോഴാണ് ​ഗർഭിണിയാകേണ്ടതെന്നും കുട്ടികളെ വളർത്തൽ കുട്ടിക്കളിയല്ലെന്നും ധന്യ പറയുന്നു.