രാഷ്ട്രീയവും കക്ഷി രാഷ്ട്രീയവും തമ്മിലുള്ള വേർതിരിവ് കൃത്യമായി മനസിലാക്കണമെന്ന് സ്പീക്കർ എം.ബി. രാജേഷ്. രാഷ്ട്രീയമെന്ന് പറയുമ്പോൾ അതിനെ കക്ഷി രാഷ്ട്രീയമായി ചുരുക്കി കാണരുത്. 

ഇന്ത്യൻ ഭരണഘടനയാണ് ഏറ്റവും വലിയ രാഷ്ട്രീയ രേഖ. വ്യവഹാരങ്ങളെല്ലാം രാഷ്ട്രീയമാണ്. സ്വാതന്ത്ര്യസമരം രാഷ്ട്രീയ സമരമാണ്. അതിന്റെ ഉൽപ്പന്നമാണ് ഭരണ​ഘടന- സ്പീക്കറായി തിരഞ്ഞെടുത്ത ശേഷം മാതൃഭൂമി ഡോട്ട്കോമിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ എം.ബി. രാജേഷ് സംസാരിക്കുന്നു.