തെളിവിന്റെയും ശാസ്ത്രയുക്തിയുടെയും അടിസ്ഥാനത്തില്‍ ചിന്തിക്കുന്ന സ്വതന്ത്ര ചിന്തയേപ്പറ്റിയുള്ള തുറന്ന സംഭാഷണങ്ങളാണ് സി. രവിചന്ദ്രന്റേത്. നമ്മുടെ സമൂഹത്തില്‍ ഇങ്ങനെ ചായാതെ, ചരിയാതെ, പക്ഷം പിടിക്കാതെ, എതെങ്കിലും പാര്‍ട്ടി, ജാതി, മതം, എന്തിനേറെ ഏതെങ്കിലും പത്രത്തിന്റെ പോലും സ്വാധീനമില്ലാതെ മുന്നോട്ടുപോകുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അങ്ങനെയുള്ള സമൂഹത്തോടുള്ള സംവാദങ്ങളാണ് ഇദ്ദേഹത്തിന്റേത്. രവിചന്ദ്രനുമായി  മാതൃഭൂമി ഡോട്ട് കോം നടത്തിയസംഭാഷണത്തില്‍ നിന്ന്