നവരസ വെബ്‌സീരീസിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുകയാണ് ബിജോയ് നമ്പ്യാര്‍. രേവതി, പ്രകാശ് രാജ്, വിജയ് സേതുപതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'എതിര്‍' എന്ന ചിത്രമാണ് ബിജോയ് സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ വിശേഷങ്ങള്‍ക്കൊപ്പം വര്‍ഷങ്ങള്‍ക്കു മുമ്പ് ബിജോയ് സംവിധാനം ചെയ്ത മലയാള ചിത്രം സോളോയെ കുറിച്ചും അദ്ദേഹം മനസുതുറന്നു. സോളോ തിയേറ്റര്‍ റിലീസ് ചെയ്തപ്പോള്‍ ഒരുപാട് നെഗറ്റീവ് അഭിപ്രായങ്ങള്‍ കേള്‍ക്കേണ്ടി വന്നുവെന്നും എന്നാല്‍ കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തുവെന്നും ബിജോയ് പറയുന്നു.