അടിമുടി നിഗൂഢത.. അതാണ് ഇല്യുമിനാറ്റി. എന്താണ് നമ്മള് കേട്ടുപഴകിയ ഈ ഇല്ല്യൂമിനാറ്റി? ഇങ്ങനെ ഒരു സംഘടന ഉണ്ടായിരുന്നോ എന്നതില്‍ തുടങ്ങി ഈ സംഘടന ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ എന്നതു വരെയുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്. ഉണ്ടെന്നും ഇല്ലെന്നും പറഞ്ഞ് ആളുകള്‍ ചര്‍ച്ച നടത്തുന്നു, തമ്മില്‍ത്തല്ലുന്നു, സിനിമ വരെ എടുക്കുന്നു. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലൂടെയാണല്ലോ ഇല്യുമിനാറ്റി വീണ്ടും മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയായത്.
കൃത്യമായി അറിയാത്തതുകൊണ്ട് തന്നെ ഓരോരുത്തരും അവരവര്‍ക്ക് തോന്നുന്ന ഓരോ ഏച്ചുകെട്ടും കൂടി കൊടുത്താണ് ഇല്യുമിനാറ്റിയെപ്പറ്റി മറ്റൊരാളോട് പറയാറ്. മൊത്തത്തില്‍ ഏതാണ് ശരി ആരാണ് ശരി എന്നറിയാത്ത അവസ്ഥ. പതിനേഴാം നൂറ്റാണ്ടില്‍ ജര്‍മ്മനിയില്‍ ആരംഭിച്ച ഈ സംഘടന അതിന്റെ ലക്ഷ്യത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു രീതിയിലാണ് ഇന്ന് അറിയപ്പെടുന്നത്.
ശരിക്കും എന്താണ് ഇല്യുമിനാറ്റി? ആരാണ് ഇല്യുമിനാറ്റികള്‍? കോണ്‍സ്പിറസി തിയറിസ്റ്റുകള് പറയുന്നതുപോലെ രഹസ്യമായി ലോകം അടക്കി ഭരിക്കുന്നവരോ, അതോ സാത്താന് സേവകരോ? ഇല്യുമിനാറ്റിയുടെ നിഗൂഢലോകത്തേക്കാണ് ഇന്ന് നമ്മുടെ യാത്ര. നമ്മളീ പറയാന്‍ പോകുന്ന കഥയും 100% ശരി എന്ന് അവകാശപ്പെടാന്‍ പറ്റില്ല. എന്നാലും ചില ശരികള്‍ ഉറപ്പായും ഇതിലുണ്ടാവും. അപ്പൊ കഥയിലേക്ക് കടക്കാം...
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..