സ്വതന്ത്ര ഇന്ത്യ നേരിട്ട ഏറ്റവും വലിയ ജനാധിപത്യ നിഷേധമായിരുന്നു അടിയന്തരാവസ്ഥ. ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകള്‍ ഒന്നടങ്കം ഭരണകൂടത്തിന്റെ വരുതിയിലാവുകയും ഇന്ദിരയാണ് ഇന്ത്യ എന്ന മുദ്രാവാക്യം ഊട്ടിയുറപ്പിക്കപ്പെടുകയും ചെയ്ത നാളുകള്‍. അധികാരം നിലനിര്‍ത്തുന്നതിനായി ഇന്ദിരാ ഗാന്ധി നടത്തിയ അറ്റകൈ പ്രയോഗമായിരുന്നു ഈ കിരാത നടപടി.
ഇക്കഴിഞ്ഞ ജൂണ്‍ 25 അടിയന്തരവാസ്ഥയുടെ 47ാം വാര്‍ഷികമായിരുന്നു. അന്ന് ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് ഗുജറാത്ത് പോലിസ് അഹമ്മദാബാദില്‍ ഗാന്ധിനഗറിലെ വീട്ടില്‍ ആര്‍ബി ശ്രീകുമാറിനെ തേടിയെത്തിയത്. ഏതാണ്ടിതേ സമയത്ത് തന്നെ മുംബൈയില്‍ ടീസ്റ്റ സെതല്‍വാദിനെത്തേടിയും ഗുജറാത്തില്‍ നിന്ന് പോലിസ് സംഘമെത്തി. അടിയന്തരാവസ്ഥയെ ഇന്ത്യന്‍ ജനത നേരിട്ടതിനെക്കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിച്ചതിന്റെ ചൂടാറുന്നതിന് മുമ്പായിരുന്നു പോലിസിന്റെ ഈ വരവ്.
ടീസ്റ്റയ്ക്കും ശ്രികുമാറിനുമിടയിലുള്ള പൊതുഘടകം ഗുജറാത്ത് കലാപമാണ്. 2002 ല്‍ രണ്ടായിരത്തോളം മനുഷ്യരെ ഈ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കിയ നിഷ്ഠൂരമായ വര്‍ഗ്ഗീയ കലാപമായിരുന്നു ഗുജറാത്തിലേത്. ഈ കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനായി അക്ഷീണം പ്രവര്‍ത്തിച്ചവരാണ് ടീസ്റ്റയും ശ്രീകുമാറും. എന്തിനായിരുന്നു ഈ അറസ്റ്റ്?
Content Highlights: Teesta Seetalvad RB Sreekumar arrest Gujarat riots
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..