കഴിഞ്ഞ വര്‍ഷം നവംബറിലാണ് മോദി സര്‍ക്കാരിന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കേണ്ടി വന്നത്. ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ മുഖച്ഛായ മാറ്റിമറിക്കുമെന്ന അവകാശവാദത്തോടെ കൊണ്ടുവന്ന നിയമങ്ങള്‍ക്കെതിരെ അതിശക്തമായ പ്രക്ഷോഭമുണ്ടായി. നിയമങ്ങള്‍ പാര്‍ലമെന്റില്‍ പാസ്സാക്കുന്നതിന് മുമ്പ് സംസ്ഥാന സര്‍ക്കാരുകളോടോ കര്‍ഷകരോടോ ഒരു തരത്തിലുള്ള കൂടിയാലോചനകളും കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരുന്നില്ല.
ബഹുരാഷ്ട്ര കമ്പനികള്‍ക്ക് വേണ്ടിയാണ് മോദി സര്‍ക്കാര്‍ ഈ നിയമങ്ങള്‍ നടപ്പാക്കുന്നതെന്നും കാര്‍ഷിക മേഖലയുടെ തകര്‍ച്ചയ്ക്കാണ് ഇവ വഴിയൊരുക്കുന്നതെന്നുമായിരുന്നു പ്രക്ഷോഭത്തിനിറങ്ങിയ കര്‍ഷകര്‍ ചൂണ്ടിക്കാട്ടിയത്. ഉത്തര്പ്രദേശിലേക്കടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ കാര്യങ്ങള്‍ കൈവിട്ടുപോയേക്കുമെന്ന് പേടിച്ച് മോദി സര്‍ക്കാര്‍ ഒടുവില്‍ നിയമങ്ങള്‍ പിന്‍വലിച്ച് തടി തപ്പി. സമാനമായ സാഹചര്യത്തിലാണ് പിണറായി വിജയന് നേതൃത്വം നല്കുന്ന കേരള സര്‍ക്കാര്‍ സില്‍വര്‍ലൈന്‍ പദ്ധതി മരവിപ്പിച്ചിരിക്കുന്നത്.
Content Highlights: questions to pinarayi government on silverline project analysis nothing personal
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..