യുക്രൈനിൽ റഷ്യ അധിനിവേശം നടത്തിയിട്ട് ഒരു വർഷം തികയുന്നു. അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യരാജ്യങ്ങളുടെ സൈനികസഖ്യമായ നാറ്റോയിൽ ചേരാനുള്ള യുക്രൈനിന്റെ തീരുമാനം റഷ്യയെ ചൊടിപ്പിച്ചതിനെ തുടർന്നാണ് റഷ്യ യുക്രൈനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയത്. ലക്ഷ്യം നേടാതെ പിന്നോട്ടില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും ഒരു തുണ്ട് ഭൂമിപോലും വിട്ടുനൽകില്ലെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും തീരുമാനിച്ചു.
ഒരു വർഷം പിന്നിടുമ്പോൾ ഒരു ഭാഗത്ത് നിലപാടിൽ മാറ്റമില്ലാതെ റഷ്യയും, മറുഭാഗത്ത് നെഞ്ചുവിരിച്ച് യുക്രൈനും. അവർക്ക് സാമ്പത്തിക, ആയുധ സഹായവുമായി യൂറോപ്യൻ യൂണിയനും അമേരിക്കയും ഒപ്പമുണ്ട്. ഒരു വർഷം നീണ്ട യുദ്ധത്തിൽ ആര് ജയിച്ചു എന്ന ചോദ്യത്തിന് ഉത്തരമില്ല. പക്ഷേ, തോറ്റത് ലോകം ഒന്നടങ്കമാണ്. ഭൗതികമായ നാശനഷ്ടങ്ങൾ യുക്രൈനും റഷ്യയ്ക്കുമാണെങ്കിൽ ഇതേ യുദ്ധം കീഴ്മേൽ മറിച്ചത് ലോക സമ്പദ് വ്യവസ്ഥയെ ആകെയാണ്.
Content Highlights: One Year of Russia Ukraine War, Russia Ukraine War and the World
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..