കുടിയേറ്റക്കാരുടെ പറുദീസ, 10 ലക്ഷം തൊഴിൽ, 4.5 ലക്ഷം പി.ആർ;  കാനഡ വിളിക്കുന്നു


വിദേശത്ത് പഠനവും കുടിയേറ്റവും തൊഴിലും മോഹിക്കുന്ന മലയാളികൾക്ക് ഇപ്പോൾ ശുഭകരമായ വാർത്തയാണ് കാനഡയിൽ നിന്ന് വരുന്നത്. 10 ലക്ഷത്തോളം തൊഴിലവസരങ്ങളുമായാണ് കാനഡ വിളിക്കുന്നത്. 4.5 ലക്ഷം പേർക്കാണ് ഈ വർഷം പി.ആർ ലഭിക്കുക. ഭാഷാ അഭിരുചി അടക്കം കടമ്പകൾ എളുപ്പമല്ലെങ്കിലും കാനഡയിൽ ഒരു ജോലി സ്വപ്നം കാണുന്നവർക്ക് ഇതാണ് ബെസ്റ്റ് ടൈം.

2016 ന് ശേഷം കാനഡയിലേക്ക് ഏറ്റവും കൂടുതൽ കുടിയേറ്റക്കാരുടെ ഒഴുക്കുണ്ടായത് ഇന്ത്യയിൽ നിന്നാണ്. ആറ് വർഷത്തിനിടെ കുടിയേറിയവരിൽ 30 ശതമാനവും ഇന്ത്യക്കാരാണ്. ഇന്ത്യൻ വേരുകളുള്ള 14 ലക്ഷം പേരുണ്ട് ഇപ്പോൾ കാനഡയിൽ. കഴിഞ്ഞ വർഷം മാത്രം കുടിയേറ്റക്കാരായി കാനഡ സ്വീകരിച്ചത് 1,28,000 ഇന്ത്യക്കാരെയാണ്.വ്യാപ്തി കൊണ്ട് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായ കാനഡയുടെ വിശേഷങ്ങളും തൊഴിലവസരങ്ങളെക്കുറിച്ചും അറിയാം. നിർമ്മാണമേഖല, പ്രഫഷണലുകൾ, ശാസ്ത്രരംഗം, സാങ്കേതിക സേവനം, ഗതാഗതം, വെയർഹൗസിങ്, ധനകാര്യം ഇൻഷുറൻസ്, വിനോദം റിക്രിയേഷൻ, റിയൽ എസ്റ്റേറ്റ് മേഖലകളിലാണ് അവസരങ്ങളുള്ളത്.

Content Highlights: Canada Immigration and PR, Canada Opportunities

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented