
എഴുതാം വരയ്ക്കാം പഠിക്കാം
അക്ഷരങ്ങളും അക്കങ്ങളുമുപയോഗിച്ച് ചിത്രം വരയ്ക്കുന്ന രീതി ഹൗ ടുവില്‍ ഇതിനുമുമ്പ് പരിചയപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെയുള്ള ചിത്രരചനയില്‍ അതാത് അക്ഷരത്തിന്റെ ഛായ നിലനിര്‍ത്തിക്കൊണ്ടുള്ള ചിത്രങ്ങളാണ് വരയ്ക്കാറ്. ഇവിടെ വാക്കുകളുപയോഗിച്ച് അതേ വസ്തുവിനെ വരയ്ക്കുകയാണ്. അതും പിന്നീട് കണ്ടാല്‍ അതിശയിച്ചുപോകുന്ന തരം ചിത്രങ്ങള്‍. ഡേമില്ക്ക്ഡ് എന്ന ഫെയ്സ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ ഇതുവരെ ഒരു മില്ല്യണിലേറെ പേര് കണ്ടുകഴിഞ്ഞു.