ഇനി വാട്സ്ആപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാം - എങ്ങനെയെന്നോ?
വാട്സ്ആപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള 'ഡിലീറ്റ് ഫോര്‍ എവരിവണ്‍' (Delete for Everyone) ഫീച്ചര്‍ ഇന്ത്യന്‍ ഉപയോക്താക്കളിലേക്കെത്തി. വെള്ളിയാഴ്ച രാവിലെയാണ് ഈ ഫീച്ചര്‍ ഫോണുകളില്‍ ലഭ്യമായി തുടങ്ങിയത്. വളരെ പതുക്കെയാണ് ഫീച്ചര്‍ ലഭ്യമാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാട്സ്ആപ്പിന്റെ വേര്‍ഷന്‍ 2.17.395 ലാണ് ഈ ഫീച്ചര്‍ കാണുന്നത്. സാധാരണ അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ശ്രമിക്കുന്നത് പോലെ. നിങ്ങള്‍ അയച്ച സന്ദേശങ്ങള്‍ക്ക് മുകളില്‍ ലോങ് പ്രസ് ചെയ്യുക. അപ്പോള്‍ നിങ്ങള്‍ക്ക് Delete for me, Cancel, Delete for Everyone എന്നിങ്ങനെ മൂന്ന് ഓപ്ഷനുകള്‍ കാണാം. ഇതില്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷന് തിരഞ്ഞെടുത്താല്‍ നിങ്ങളുടെ സന്ദേശം പിന്‍വലിക്കപ്പെടും. നിങ്ങളുടെ സന്ദേശം ഉണ്ടായിരുന്ന സ്ഥാനത്ത് ' You deleted Message' എന്നായിരിക്കും ഉണ്ടാവുക. Read More: