വാലില്‍ പിടിച്ചാല്‍ തലയാട്ടും 'സ്ട്രോ പാമ്പ്'
June 27, 2017, 02:49 PM IST
ജ്യൂസ് കുടിച്ച ശേഷം അതിനുപയോഗിച്ച സ്ട്രോ വലിച്ചെറിയാറാണ് പതിവ്. എന്നാല്‍ വലിച്ചെറിയാതെ സൂക്ഷിച്ചാല്‍ അവയുപയോഗിച്ച് നല്ലൊരു കളിപ്പാട്ടമുണ്ടാക്കാം. കുറച്ച് സേഫ്റ്റി പിന്, ഒരു കഷണം കടലാസ്, കത്രിക എന്നിവയും കൂടെ വേണമെന്ന് മാത്രം. ഇവിടെ ഒമ്പത് സ്ട്രോകളുപയോഗിച്ച് ചലിക്കുന്ന പാമ്പിനെ ഉണ്ടാക്കുന്ന വിധം കാട്ടിത്തരികയാണ് കളിപ്പാട്ട നിര്‍മാതാവായ സുബിദ് അഹിംസ.