ആധാറും പാനും എങ്ങനെ ബന്ധിപ്പിക്കാം?
July 2, 2017, 01:52 PM IST
ആധാര്‍ നമ്പരും പാന്‍ നമ്പറും ബന്ധിപ്പിക്കാന്‍ തിരക്കു കൂട്ടേണ്ടതില്ല. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ജൂലായ് ഒന്നിനു മുമ്പ് ഇവ ബന്ധിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍, ജൂലായ് ഒന്നിനു മുമ്പ് അത് സാധിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവായേക്കുമെന്നുളള പ്രചാരണം തെറ്റാണ്. ഇവ തമ്മില്‍ ബന്ധിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഒരു അവസാന തീയതി തീരുമാനിച്ചിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരിക്കുകയാണ്. ആ അവസരത്തില്‍ ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ഓണ്‍ലൈന്‍ വഴി എങ്ങനെ ബന്ധിപ്പിക്കാം എന്ന് നോക്കാം.