
ഇയര്‍ബഡ്സ് വൃത്തിയാക്കുന്നത് സിംപിളാണ്
April 7, 2017, 10:10 PM IST
നമ്മള് പലരും മറ്റൊരാളുടെ ഹെഡ്സെറ്റ് ഉപയോഗിക്കാറുണ്ട്. കാണുമ്പോള്‍ എടുത്ത് ചെവിയില്‍ തിരുകി ഉപയോഗിക്കുകയാണ് മിക്കവാറും ചെയ്യുക. എന്നാല്‍ ഇതത്ര ആരോഗ്യകരമായ ഏര്‍പ്പാടല്ല. അതുകൊണ്ട് മറ്റൊരാളുടെ ഹെഡ്സെറ്റ് എടുത്തശേഷം ഒന്ന് വൃത്തിയാക്കിയിട്ട് വേണം ഉപയോഗിക്കാന്‍. വൃത്തിയാക്കുന്നതൊക്കെ വലിയ പണിയല്ലേ എന്നൊന്നും വിചാരിക്കേണ്ട. പല്ലുതേയ്ക്കുന്ന നനവില്ലാത്ത ഒരു ബ്രഷോ സോപ്പിന്റെ അംശമുള്ള വെള്ളമോ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഹെഡ്സെറ്റിന്റെ ഇയര്‍ബഡ്ഡുകള്‍ വൃത്തിയാക്കാവുന്നതാണ്.