വാട്‌സാപ്പ് വഴി കോവിഡ് വാക്‌സിനേഷന് വേണ്ടിയുള്ള സ്ലോട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. നിലവില്‍ ആരോഗ്യ സേതു ആപ്പ്, cowin.gov.in എന്നിവയിലൂടെയാണ് പ്രധാനമായും ഓണ്‍ലൈന്‍ സ്ലോട്ട് ബുക്കിങ് നടത്തുന്നത്. വളരെ എളുപ്പം സ്ലോട്ട് ബുക്ക് ചെയ്യാം. പിന്‍കോഡ് നല്‍കി പ്രദേശത്തെ സൗജന്യ, പെയ്ഡ് വാക്‌സിനേഷന്‍ സെന്ററുകള്‍ ഏതെന്ന് തിരയാനും സ്ലോട്ട് തിരഞ്ഞെടുക്കാനും സാധിക്കും. സൗജന്യ വാക്‌സിനേഷനുകള്‍ പ്രാദേശിക തലത്തിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ മുഖാന്തരം നടക്കുന്നതിനാല്‍ സ്ലോട്ട് ലഭ്യത വളരെ കുറവാണ്. എന്നാല്‍ പെയ്ഡ് വാക്‌സിനേഷന്‍ സെന്ററുകള്‍ കണ്ടുപിടിക്കുക എളുപ്പമാണ്.