കോവിഡിനോളം മാരകമല്ലെങ്കിലും സിക്കയുണ്ടാക്കുന്ന ഭീതി വളരെ വലുതാണ്. സിക്ക ബാധ കോവിഡ് ബാധയായി തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ദന്‍ ഡോ എഎസ് അനൂപ് കുമാര്‍ പറയുന്നു. സിക്ക വൈറസ് എങ്ങനെ അപകടകാരിയാകുന്നുവെന്നും ലഭ്യമായ ചികിത്സാ സംവിധാനങ്ങളെ കുറിച്ചും മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നു. ഒപ്പം സിക്കയെ എങ്ങനെ പ്രതിരോധിക്കാമെന്നും എന്തൊക്കെ പ്രതിരോധ നടപടികൾ സ്വീകരിക്കാമെന്നും വിശദികരിക്കുന്നു.