നവംബര്‍ 17 ലോക സി.ഒ.പി.ഡി. ദിനമായി ആചരിക്കുകയാണ്. ശ്വാസനാളികളിലേക്കുള്ള വായുസഞ്ചാരം തടസ്സപ്പെടുത്തുന്ന രോഗങ്ങളില്‍ വിട്ടുമാറാത്തതും ദീര്‍ഘകാലമായുള്ളതുമായ രോഗാവസ്ഥയാണ് സി.ഒ.പി.ഡി. അഥവ ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ്. രോഗത്തിന്റെ തുടക്കത്തില്‍ കാര്യമായ ലക്ഷണങ്ങള്‍ കാണില്ല എന്നതിനാല്‍ ശരിയായ ചികിത്സയോ പ്രതിരോധമോ ലഭിക്കാതെ പോകാം. രോഗം കൂടിവരുമ്പോള്‍ വര്‍ധിച്ചുവരുന്ന ശ്വാസംമുട്ടല്‍, ചുമ, കിതപ്പ്, വലിവ്, കഫക്കെട്ട്, ഇടയ്ക്കിടെയുളള ശ്വാസകോശ അണുബാധ എന്നിവ ഉണ്ടാകുന്നു. 

വര്‍ഷംതോറും ഏതാണ്ട് 30 ലക്ഷത്തോളം ആളുകളാണ് ലോകത്താകമാനം സി.ഒ.പി.ഡി. ബാധിച്ച് മരിക്കുന്നത്. സി.ഒ.പി.ഡി. എന്ന രോഗത്തെക്കുറിച്ചും കോവിഡ് മഹാമാരിയുടെ കാലത്ത് സി.ഒ.പി.ഡി രോഗികളും അവരെ പരിചരിക്കുന്നവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വിശദമാക്കുകയാണ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റ് ഡോ. സാബിര്‍ എം.സി.

 

Content Highlights: World COPD Day 2021, COPD and Covid